ജനനം കൊണ്ട് ഒരു മലപ്പുറം കാരൻ ആണെങ്കിലും ബാല്യം കൊണ്ട് നിണമൊഴുകിയ നിളയുടെ തീരത്ത് പട്ടാമ്പിയിലാണ് ഇന്നും എന്റെ കളിവീട് .
1991 ൽ ആണ് ജനനം എങ്കിലും സാക്ഷ്യ പത്രങ്ങളിൽ 1992 ആയിത്തീർന്നു.
കൂടാതെ രസികനായ എന്റെ അഛന്റെ വക ഏപ്രിൽ 18 എന്ന തിയതി കൂടി ആയപ്പോൾ ആറു മാസം ചെറുപ്പമാവുകയായിരുന്നു.
പട്ടാമ്പിയിൽ വിളയൂർ എന്ന അതി മനോഹരമായ ഗ്രാമത്തിലാണ് അഛന്റെ വീട്
അതു കൊണ്ടു തന്നെ സ്കൂൾ ജീവിതവും അവിടെ തന്നെ ആയിരുന്നു.
ഒന്നു മുതൽ പ്ലസ് ടു വരെ എന്റെ ഗ്രാമത്തിൽ തന്നെയായിരുന്നു പഠനം .
പഠനം കഴിഞ്ഞ് ഉടനടി ജോലി എന്ന മോഹവുമായി ഷൊർണൂർ പോളിടെക്നിക്കിൽ നിന്നും ഡിപ്ലോമയും കരസ്ഥമാക്കി....
പിന്നീടുള്ള മൂന്നു വർഷം എറണാകുളം നഗരത്തോട് ഇണങ്ങിയും പിണങ്ങിയും ആയിരുന്നു ....
സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനായി ഒരു വർഷം പഴക്കം ചെന്ന പ്രവാസിയായി ഭാവി ജീവിതത്തേയും സ്വപ്നം കണ്ട് കഴിയുന്നു...

No comments:
Post a Comment